2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സൂക്ഷിച്ച് ഓവർ ടേക്ക് ചെയ്തോളൂ; ഇല്ലേൽ 1000 ദിർഹം പിഴ

സൂക്ഷിച്ച് ഓവർ ടേക്ക് ചെയ്തോളൂ; ഇല്ലേൽ 1000 ദിർഹം പിഴ

അബുദാബി: പൊലിസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, ചില വാഹനമോടിക്കുന്നവർ ഇപ്പോഴും ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നതായി അബുദാബി പൊലിസ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു. അപകടകരമായ രീതിയിലുള്ള ഓവർ ടേക്കിങ് ആണ് ഏറ്റവും കൂടുതലായി കാണുന്ന നിയമലംഘനം. ഇത്തരം നിയമലംഘങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും.

എമിറേറ്റിലെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ പതിഞ്ഞ ഓവർ ടേക്കിങ് നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അബുദാബി പൊലിസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യങ്ങളിൽ പാത മാറ്റുന്നതും നിരോധിത പ്രദേശങ്ങളിൽ നിന്ന് ഓവർ ടേക്കിങ് ചെയ്യുന്നതും കാണാം. ഏറെ അപകടസാധ്യതയുള്ളതാണ് ഓവർ ടേക്കിങ് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഒരു കാർ റോഡിന്റെ ഷോൾഡർ സൈഡിലേക്ക് നീങ്ങുന്നതും ഒരു വളവിലേക്ക് അടുക്കുമ്പോൾ വാഹനങ്ങളെ മറികടക്കുന്നതും കാണാം. ഒരു എസ്‌യുവി കാറുകളുടെ നീണ്ട നിര ഒഴിവാക്കി ഷോൾഡർ റോഡിൽ അപകടകരമായി ഓടിക്കുന്നതും കാണാം.

ഷോൾഡർ റോഡുകൾ അടിയന്തര സാഹചര്യങ്ങൾക്കായാണ് അബുദാബി പൊലിസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്‌ടറേറ്റ് വിഭാഗം നിർമിച്ചിരിക്കുന്നത്. ആംബുലൻസുകളും മറ്റ് റാപ്പിഡ് റെസ്‌പോൺസ് യൂണിറ്റുകളും അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്രയും വേഗം എത്തിച്ചേരാൻ ഈ പാതയാണ് ഉപയോഗിക്കുന്നത്. അതിനാൽ മറ്റു വാഹനങ്ങൾക്ക് ഈ പാതയിൽ കയറാൻ അനുവാദമില്ല. ഇതാണ് നിയമം ലംഘിച്ച് ചില വാഹനങ്ങൾ ഉപയോഗിക്കുന്നത്. ഇത് വലിയ അപകടം തന്നെ വരുത്തിവെച്ചേക്കാം. ഓവർ ടേക്കിങ്ങിനായി ഷോൾഡർ ഉപയോഗിക്കുന്ന വാഹനങ്ങൾ എമർജൻസി വാഹനങ്ങൾക്ക് തടസ്സമാകും.

ഷോൾഡർ റോഡുകൾ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകൃത്യമാണ്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 പ്രകാരം 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.