റിയാദ്: ആഭ്യന്തരമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള അബ്ശിർ പ്ലാറ്റ്ഫോം നാളെ (വെള്ളിയാഴ്ച) തടസ്സപ്പെടും. വ്യാഴം അർധരാത്രി 12 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവർത്തനരഹിതമാവുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചില സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്ന അപ്ഡേഷനാണ് നടക്കാനുള്ളത്. ഈ സമയത്ത് അബ്ശിർ വഴിയുള്ള സേവനങ്ങൾ ലഭ്യമാകില്ല. റീ എൻട്രി, ഇഖാമ പുതുക്കലടക്കമുള്ള കാര്യങ്ങൾ നിശ്ചിത സമയത്തിന് മുമ്പേ പൂർത്തിയാക്കണമെന്ന് അബ്ശിർ ആവശ്യപ്പെട്ടു.
content highlight: Abshir services will be suspended in Saudi Arabia
Comments are closed for this post.