2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മിശ്രവിവാഹത്തെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ടി.കെ ഹംസ

മഞ്ചേരി: മിശ്രവിവാഹത്തിന് ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ടെന്ന വിചിത്ര വാദവുമായി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ. പ്രാദേശിക ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖുര്‍ആന്‍ സൂക്തങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ പേരെടുത്ത് പറഞ്ഞുള്ള പ്രതികരണം.

മുസ് ലിം ലീഗ് കോഴിക്കോട്ട് നടത്തിയ റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് ഹംസ മറുപടി നല്‍കിയത്. വേദക്കാരായ സ്ത്രീകളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിനെ ഉദ്ധരിച്ച് ഇതല്ലെ മന്ത്രി റിയാസ് ചെയ്തുള്ളൂ എന്നും ടി.കെ ഹംസ ചോദിച്ചു. ഔലിയാക്കളെ അംഗീകരിക്കരുതെന്ന് ഖുര്‍ആനില്‍ ഉണ്ടെന്നും ഹംസ പറയുന്നു.

ഖുര്‍ആനിലെ അഅഖാഫ് അധ്യായത്തിലെ മൂന്നാമത്തെ സൂക്തത്തെയാണ് ഇതിനായി ദുര്‍വ്യാഖ്യാനം ചെയ്തത്. നിങ്ങള്‍ക്ക് ഇറക്കിതന്ന വേദഗ്രന്ഥം നിങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാഹു അല്ലാത്തവരെ നിങ്ങള്‍ ദൈവമായി കാണരുതെന്നുമാണ് ഖുര്‍ആന്‍ വ്യക്തമാക്കിയത്. ഇതാണ് നേതാക്കളേയും ഔലിയാക്കളേയും അംഗീകരിക്കരുതെന്ന്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.