2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സ്വര്‍ണം ഇപ്പോള്‍ വാങ്ങണോ അതോ വില്‍ക്കണോ ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടര്‍ന്നുകൊണ്ടേരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അരലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 44720 രൂപയാണ്. ഇന്നലെ 45000 തൊട്ടശേഷമാണ് നേരിയ ഇടിവുണ്ടായിരിക്കുന്നത്. അതേസമയം ഈ ഒരിടിവ് സാധാരണക്കാരെ സംബന്ധിച്ച് തീരെ ആശാസ്യമല്ല. കാരണം ഒരിക്കലും പ്രതീക്ഷിക്കാത്ത വിലയിലേക്കാണ് സ്വര്‍ണം കഴിഞ്ഞ ദിവസം കുതിച്ചുകയറിയിരുന്നത്.

ഈ മാസം ഒന്നിന് 44000 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. അഞ്ചാം ദിവസം 45000 ആയി. അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ വര്‍ധനവ് വ്യാപാരികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി വലിയ തോതില്‍ വില ഇടിയുമെന്ന് അവര്‍ കരുതുന്നുമില്ല. നേരിയ ചാഞ്ചാട്ടം പ്രകടമാകാനാണ് സാധ്യത എന്ന് വ്യാപാരികള്‍ പറയുന്നു. സ്വര്‍ണവില റെക്കോഡിട്ടതോടെ വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങേണ്ടിവരുന്നവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.

ഇപ്പോല്‍ സ്വര്‍ണം വാങ്ങുന്നതാണോ ഉചിതം എന്ന ചോദ്യമാണ് എല്ലാര്‍ക്കിടയിലുമുള്ളത്. ഈ മേഖലയിലെ വിദഗ്ധര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം അവസാനത്തോടെ പവന് 60,000 രൂപയിലെത്തുമെന്നാണ്. അത്തരം റിപ്പോര്‍ട്ടുകളെ ശരിവയ്ക്കുന്നതാണ് അടുത്തിടെ പ്രകടമായ സ്വര്‍ണവിലയിലെ മാറ്റം.

യുഎസിലെയും യൂറോപ്പിലെയും ബാങ്ക് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും കാരണം, 2023 നടപ്പുവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വര്‍ണവില എല്ലാ ആസ്തികളിലും മികച്ച വരുമാനമാണ് നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇഥ23ല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10 ഗ്രാമിന് ഏകദേശം 8 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ പവന് നാല്‍പ്പതിനായിരം രൂപ മാത്രമായിരുന്നു സ്വര്‍ണ വില. അതായത് മൂന്ന് മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് ഉണ്ടായിരിക്കുന്നത് അയ്യായിരത്തോളം രൂപയുടെ വര്‍ധനവാണ്.

സ്വര്‍ണത്തിന് കഴിഞ്ഞ 5 വര്‍ഷത്തിനെ മാത്രം നൂറ് ശതമാനത്തിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2017 ജനുവരിയില്‍ സ്വര്‍ണത്തിന് ഒരു ഗ്രാമിന് 2645 രൂപയായിരുന്നു വില. പവന് 21 160 രൂപ. അതാണ് ഇന്ന് 45000 ത്തില്‍ എത്തി നില്‍ക്കുന്നത്. അതായത് അഞ്ചു വര്‍ഷം കൊണ്ട് വര്‍ധിച്ചത് 23840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. സ്വര്‍ണവിലയില്‍ വന്‍വര്‍ധനവുണ്ടാകുമെന്ന സൂചനകള്‍ നല്‍കികൊണ്ട് സ്വര്‍ണവില മുന്നോട്ടുപോകുന്നത്.

അതുകൊണ്ട് തന്നെ സമീപകാല ആവശ്യങ്ങള്‍ക്കായും മറ്റുമാണെങ്കില്‍ ഉടന്‍തന്നെ സ്വര്‍ണം വാങ്ങുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം 44720 രൂപയാണ് ഇന്ന് ഒരു പവന് നല്‍കേണ്ടതെങ്കിലും ആഭരണം വാങ്ങുമ്പോള്‍ ഈ സംഖ്യ മതിയാകില്ല. കാരണം ആഭരണത്തിന് പണിക്കൂലി ആവശ്യമാണ്. മാത്രമല്ല, നികുതിയും ഈടാക്കും. ഇവ ചേരുമ്പോള്‍ 4000 രൂപ വരെ അധികം നല്‍കേണ്ടി വരും. ഇനിയും വില വര്‍ധിക്കുന്നത് തുടരുന്നതോടെ 50,000 കവിയും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍.

കയ്യിലുള്ള സ്വര്‍ണം വില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഒരല്‍പം കൂടി കാത്തിരിക്കണം. മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരട്ടി ലാഭം വരെ നേടാം. എന്തുകൊണ്ടും നേരത്തെ വാങ്ങിയ സ്വര്‍ണം വിറ്റ് ലാഭമുണ്ടാക്കുന്നവര്‍ക്ക് നല്ലകാലമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.