തിരുവനന്തപുരം: വനിത പ്രവര്‍ത്തക ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നേമത്തെ ഡി.വൈ.എഫ്.ഐ നേതാവ് അഭിജിത്തിന് സസ്‌പെന്‍ഷന്‍. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.
നേമം ലോക്കല്‍ കമ്മിറ്റിയിലെ അംഗമാണ് അഭിജിത്തിനെതിരേ മോശമായി പെരുമാറിയെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, എസ്എഫ്‌ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂര്‍ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു. എസ്എഫ്‌ഐയില്‍ അംഗത്വമെടുക്കുമ്പോള്‍ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാര്‍ ഒള്ളൂ. ഞാന്‍ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂര്‍ നാഗപ്പന്‍ ചോദിച്ചു.
എസ്എഫ്‌ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചത് ആനാവൂരാണെന്നുള്ള ശബദരേഖയാണ് നേരത്തേ പുറത്ത് വന്നിരുന്നു.
Comments are closed for this post.