2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കുഞ്ഞിനെ തനിച്ചിരുത്തി ഒരു സ്ത്രീ പോയി,ഒരുപാട് സമയം കഴിഞ്ഞിട്ടും വന്നില്ല.. സംശയം തോന്നി നോക്കിയപ്പോഴാണ് അബിഗേലിനെ തിരിച്ചറിയുന്നത്’; ദൃക്‌സാക്ഷി

സംശയം തോന്നി നോക്കിയപ്പോഴാണ് അബിഗേലിനെ തിരിച്ചറിയുന്നത്’; ദൃക്‌സാക്ഷി

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറാ റെജിയെ ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയത് കോളജ് വിദ്യാര്‍ഥികള്‍.

‘പരീക്ഷ കഴിഞ്ഞ് ബസ്സിറങ്ങി ആശ്രാമം മൈതാനത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്നു. ക്ഷീണംതോന്നിയപ്പോള്‍ ഒരുമരത്തിന് സമീപം ഇരുന്നു. ഈസമയം കുഞ്ഞിനെ മൈതാനത്ത് ഇരുത്തി ഒരുസ്ത്രീ പോകുന്നത് കണ്ടു. എന്നാല്‍ കുറേനേരമായിട്ടും പോയ സ്ത്രീ കുഞ്ഞിന്റെ അടുത്തേയ്ക്ക് തിരികെവന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതാവാമെന്നാണ് ആദ്യം കരുതിയത്.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഫോണില്‍ ഉണ്ടായിരുന്ന അബിഗേലിന്റെ ഫോട്ടോ എടുത്തുനോക്കി. രണ്ടും ഒരേ കുട്ടിയാണെന്ന് മനസ്സിലായതോടെ സമീപമുണ്ടായിരുന്ന ഒരാളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം പൊലീസില്‍ വിവരമറിയിച്ചു. സ്ത്രീക്ക് 35 വയസ് പ്രായം തോന്നിക്കും. ചുരിദാറായിരുന്നു വേഷം” ദൃക്‌സാക്ഷിയായ വിദ്യാര്‍ഥിനി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്.  കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.