2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജ വീഡിയോ കേസില്‍ അറസ്റ്റു ചെയ്ത അബ്ദുലത്തീഫിന് രാഷ്ട്രീയമില്ല, മയക്കുമരുന്നുപയോഗിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെന്ന് ലീഗ് പ്രാദേശിക നേതൃത്വം

 മലപ്പുറം: തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്ത കേസില്‍ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത മലപ്പുറം കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി മൊളഞ്ഞിപ്പുലാല്‍ അബ്ദുല്‍ ലത്തീഫിന് ഒരു രാഷട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും വര്‍ഷങ്ങള്‍ക്കു മുന്നെ മലപ്പുറം കോട്ടക്കുന്നില്‍ മയക്കുമരുന്നുപയോഗിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നുവെന്നും മുസ്ലിം ലീഗ് ഇന്ത്യനൂര്‍ വെസ്റ്റ് വാര്‍ഡ് ജനറല്‍ സെക്രട്ടറി യൂസുഫ് പി.പി സുപ്രഭാതത്തോട് പറഞ്ഞു.

അബ്ദുലത്തീഫ് ഇന്ത്യനൂര്‍ സ്വദേശിയാണെങ്കിലും ഒരു പാര്‍ട്ടിയുടേയും അനുഭാവിയല്ല, ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയാണ്, മയക്കുമരുന്നിന് അഡിക്റ്റായിട്ടുള്ള ഒരു മനുഷ്യനാണ്,പൊതുജനങ്ങളുമായി ബന്ധമുള്ള വ്യക്തിയല്ല, ലീഗിന്റെ ഒരു അനുഭാവി പോലുമല്ല, എന്നിട്ടല്ലേ ഭാരവാഹിയാകുന്നതെന്നും യുസുഫ് ചോദിക്കുന്നു. നാട്ടില്‍ അപൂര്‍വമായി മാത്രമേ ഉണ്ടാവാറുള്ളുവെന്നും സമാന പ്രായക്കാരോട് പോലും സംസാരിക്കാറില്ലെന്നും അദ്ദേഹത്തിനു തോന്നുന്നതെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയാണ് പതിവെന്നും യുസുഫ് പറഞ്ഞു. ഇതേ അഭിപ്രായമാണ് ഇന്ത്യനൂരിലെ പ്രദേശവാസികളും പറയുന്നത്.

ഇദ്ദേഹത്തിന് ലീഗ് അംഗത്വമില്ലെന്ന് കെ.പി.എ മജീദ് എം.എല്‍.എ.യും പറഞ്ഞു. അബ്ദുല്‍ ലത്തീഫ് ലീഗ് അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത്, തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഒരു തെളിവുമില്ലാതെ ഇയാള്‍ ലീഗ് അനുഭാവിയാണെന്ന് പൊലീസ് പറയുന്നതില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്.

   

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം സ്വരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസ് ആണ് വ്യാജ വീഡിയോ കേസില്‍ അന്വേഷണം നടത്തുന്നത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.