കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
വൃക്ക സംബന്ധമായ ചികിത്സകള്‍ക്കും തുടര്‍പരിശോധനകള്‍ക്കുമായി ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജാമ്യവ്യവസ്ഥയില്‍ സുപ്രിം കോടതി ഇളവ് അനുവദിച്ചതോടെയാണ് മഅ്ദനി കേരളത്തിലെത്തിയത്. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും അലട്ടിയതിനെ തുടര്‍ന്ന് ജൂലൈ അവസാന വാരവും മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
Comments are closed for this post.