2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സസ്‌പെൻഷനുമായി വീണ്ടും കേന്ദ്രം; മണിപ്പൂർ പ്രതിഷേധത്തിന് പിന്നാലെ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെതിരെ നടപടി

സസ്‌പെൻഷനുമായി വീണ്ടും കേന്ദ്രം; മണിപ്പൂർ പ്രതിഷേധത്തിന് പിന്നാലെ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെതിരെ നടപടി

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ചതിന് എം.പിക്ക് സസ്‌പെൻഷൻ നൽകി കേന്ദ്രം ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനെതിരെയാണ് നടപടി. വർഷകാല ,സസമ്മേളനത്തിന്റെ ഈ സെഷനിൽ നിന്നാണ് സസ്‌പെന്ഷൻ. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും രാജ്യസഭാ ചെയർമനാൻ മുന്നറിയിപ്പ് നൽകിയിട്ടും സീറ്റിലേക്ക് മടങ്ങിപ്പോവാതിരിക്കുകയും ചെയ്തതിനാണ് സസ്‌പെന്ഷൻ.

മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചവരെ നിർത്തിവച്ചിരുന്നു. രാവിലെ 11 മണിക്ക് ലോക്‌സഭ സമ്മേളിച്ചയുടൻ കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷ എംപിമാർ മണിപ്പുരിലെ അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തളത്തിലിറങ്ങി. സ്പീക്കർ ഓം ബിർള, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ സംസാരിക്കാൻ അനുവദിച്ചു. മണിപ്പുരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പ്രസ്താവന നടത്തണമെന്ന് ചൗധരി ആവശ്യപ്പെട്ടു.

മണിപ്പൂരിലെ അക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സഭ തയാറാണെന്നും 12 മണിക്ക് ശേഷം ചര്‍ച്ച ആരംഭിക്കാമെന്നും ചോദ്യോത്തര വേള മുടക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. ”സഭ മുഴുവന്‍ ചര്‍ച്ചയ്ക്ക് തയാറാണ്, ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മറുപടി നല്‍കും. എന്നാല്‍ ചര്‍ച്ചയ്ക്ക് ആരാണ് മറുപടി പറയേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാകില്ല.”– അദ്ദേഹം പറഞ്ഞു

മണിപ്പുരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് ‘ഇന്ത്യ’ മുന്നണിയുടെ ആവശ്യം.

വ്യാഴാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ഈ വിഷയത്തില്‍ പ്രതിഷേധം നടത്തുകയാണ്. മണിപ്പുര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിക്കൊണ്ട് ഹ്രസ്വചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സതിച്ചെങ്കിലും പ്രധാനമന്ത്രിയുടെ പ്രസ്താവന ആദ്യം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. സമയ നിയന്ത്രണങ്ങളില്ലാതെ എല്ലാ പാര്‍ട്ടികളെയും സംസാരിക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടുന്നു.

സുപ്രധാന വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷത്തിന്റെ ആത്മര്‍ഥതയില്‍ സംശയമുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാരാണ് ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പാര്‍ലമെന്റ് ഹൗസ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. ‘മണിപ്പുരിനു വേണ്ടി ഇന്ത്യ, മണിപ്പുരില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യ ആവശ്യപ്പെടുന്നു’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം. മണിപ്പുര്‍ കലാപത്തെക്കുറിച്ചു പാര്‍ലമെന്റില്‍ സമഗ്രമായ പ്രസ്താവന നടത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ മാധ്യമങ്ങളോടു പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.