2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗുജറാത്തില്‍ കോണ്‍ഗ്രസിനൊപ്പം തെരൈഞ്ഞടുപ്പ് സഖ്യത്തിന് ആം ആദ്മി

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിനൊപ്പം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഇസുദാന്‍ ഗഡ്!വി വ്യക്തമാക്കി. ദില്ലി ഓര്‍ഡിനന്‍സ് വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് കോണ്‍ഗ്രസായിരുന്നു. ഇതാണ് ഇരുപാര്‍ട്ടികളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കും വിധം നിര്‍ണായകമായത്. എന്നാല്‍ ഇത്തരമൊരു സഖ്യ ചര്‍ച്ചയിലേക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ ദില്ലിയില്‍ ഹൈക്കമാന്റ് നേതൃത്വത്തിലാണ് നടക്കുകയെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

കാലങ്ങളായി ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ഇവിടേക്ക് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കടന്നുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ജയിക്കാനും ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. കോണ്‍ഗ്രസ് വന്‍ തിരിച്ചടി ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പില്‍ ഏഴാം വട്ടവും അധികാരത്തിലെത്തിയത് ബിജെപിയായിരുന്നു. 182 സീറ്റില്‍ 156 ലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. വെറും 17 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി.

ആം ആദ്മി പാര്‍ട്ടിയുടെയും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന്റെയും ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിച്ചതെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിലയിരുത്തല്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 17 സീറ്റുകളില്‍ 12 ഉം ബിജെപിയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സൗരാഷ്ട്ര മേഖലയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് ഭിന്നിച്ചു. ബിജെപിക്ക് ഇതെല്ലാം വലിയ നേട്ടമായി. അഞ്ച് നിയമസഭാ സീറ്റുകളില്‍ ജയിച്ച ആം ആദ്മി പാര്‍ട്ടി 13 ശതമാനം വോട്ട് നേടി. 27 ശതമാനം വോട്ടാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയത്. ബിജെപിക്ക് 52 ശതമാനം വോട്ടും ലഭിച്ചു.

Content Highlights: AAP make ally with congress in gujarat election


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.