2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡിഗ്രിക്കാര്‍ക്ക് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ജോലി നേടാം; എക്‌സ്പീരിയന്‍സ് ആവശ്യമില്ല; ഇന്ത്യയൊട്ടാകെ 906 ഒഴിവുകള്‍

ഡിഗ്രിക്കാര്‍ക്ക് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ജോലി നേടാം; എക്‌സ്പീരിയന്‍സ് ആവശ്യമില്ല; ഇന്ത്യയൊട്ടാകെ 906 ഒഴിവുകള്‍

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലിയവസരം. സെക്യൂരിറ്റി സ്‌ക്രീനര്‍ തസ്തികയിലേക്ക് നിലവില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടിലടക്കം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 8.

തസ്തിക& ഒഴിവ്

AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വ്വീസസ് കമ്പനി ലിമിറ്റഡ് (AAICLAS) ന് കീഴിലാണ് നിയമനം. സെക്യൂരിറ്റി സ്‌ക്രീനര്‍ തസ്തികയിലേക്കാണ് (ഫ്രഷേഴ്‌സ്) ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആകെ 906 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   

കേരളത്തിന് പുറമെ ചെന്നൈ, കൊല്‍ക്കത്ത, ഗോവ, വാരണാസി, ശ്രീനഗര്‍, വഡോദര, മധുരൈ, തിരുപ്പതി, റായ്പൂര്‍, വിസാഗ്, ഇന്‍ഡോര്‍, അമൃതസര്‍, ഭുവനേശ്വര്‍, അഗര്‍ത്തല, പോര്‍ട്ട് ബ്ലെയര്‍, ട്രിച്ചി, ഡെറാഡൂണ്‍, പൂനെ, സൂറത്ത്, പാട്‌ന എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 60 ശതമാനവും, എസ്.സി, എസ്.ടി വിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമെ പ്രാദേശിക ഭാഷയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രായപരിധി
പരമാവധി 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

നിയമനം
നിലവില്‍ മൂന്ന് വര്‍ഷത്തേക്കുള്ള കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ആദ്യം കുറച്ച് മാസം ട്രെയ്‌നിങ് ഉണ്ടായിരിക്കും. ട്രെയ്‌നിങ് കാലയളവില്‍ 15,000 രൂപയും, ട്രെയ്‌നിങ് പൂര്‍ത്തിയാക്കുന്ന മുറക്ക് ആദ്യ വര്‍ഷം 30,000 രൂപയും, രണ്ടാം വര്‍ഷം 32,000 രൂപയും, മൂന്നാം വര്‍ഷം 34,000 രൂപയും ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്
യു.ആര്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 750 രൂപ.

എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 100 രൂപ.

വനിതകള്‍ക്ക് 100 രൂപ.

അപേക്ഷ സമയത്ത് ഓണ്‍ലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് AAICLAS ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും ഓണ്‍ലൈനായി സമര്‍പ്പിക്കാം.

10, +2 സര്‍ട്ടിഫിക്കറ്റ്
ഡിഗ്രി സര്‍ട്ടിഫിക്കറ്റ്
ഡിഗ്രി മാര്‍ക്ക് ലിസ്റ്റ്
കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്
ആധാര്‍ കാര്‍ഡ് കോപ്പി
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
സ്‌കാന്‍ ചെയ്ത ഒപ്പ്

അപേക്ഷ സമര്‍പ്പിക്കാന്‍ https://aaiclas.aero/career സന്ദര്‍ശിക്കുക. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://aaiclas.aero/uploads/career/AAICLAS6991700142294.pdf സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.