2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആദിവാസി യുവാവിന്റെ മരണം: പൊലിസ് റിപ്പോര്‍ട്ട് തള്ളി എസ്.സി-എസ്.ടി കമ്മിഷന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലിസ് റിപ്പോര്‍ട്ട് തള്ളി പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍.നാലു ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി നിര്‍ദേശം നല്‍കി. സാധാരണ കേസായിട്ടാണോ ഇത് കണ്ടതെന്ന് ചെയര്‍മാന്‍ ചോദിച്ചു. പട്ടികജാതിപട്ടിക വര്‍ഗ അതിക്രമ നിയമപ്രകാരമുള്ള കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന്‍ പൊലീസിനോട് ചോദിച്ചു. വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകുമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

അതേസമയം സംഭവത്തില്‍ ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. വിശ്വനാഥന്റെ മരണത്തിനുത്തരവദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.