2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലേ?; ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലേ?; ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി

പത്ത് വര്‍ഷം മുന്‍പെടുത്ത അതേ ആധാര്‍ കാര്‍ഡാണോ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ വൈകാതെ പണികിട്ടിയേക്കും. നിയമപ്രകാരം 10 വര്‍ഷം മുന്‍പെടുത്ത ആധാര്‍ കാര്‍ഡ് പുതുക്കണം. എന്നാല്‍ ഇക്കാര്യം പലര്‍ക്കുമറിയില്ല.സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ജൂണ്‍ 14 വരെ പുതുക്കുന്നതിനുള്ള സൗകര്യമാണ് യുഐഡിഎഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ വെബ്‌സൈറ്റില്‍ സൗജന്യമായി അപ്ലോഡ് ചെയ്ത് പുതുക്കാവുന്നതാണ്. എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയആധാര്‍ കേന്ദ്രങ്ങള്‍വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.

സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കാതിരുന്നവര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.