2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ശരിയാണോ?.. സ്വയം പരിശോധിക്കാം

aadhaar mobile number linking status

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ശരിയാണോ?

ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ ആധാറിനൊപ്പം ചേര്‍ത്ത മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡികളും സ്വയം പരിശോധിക്കാം. ഇതിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും പുതിയ സൗകര്യം ലഭ്യമാണ്. ഏത് നമ്പര്‍ അല്ലെങ്കില്‍ മെയില്‍ ഐഡിയാണ് ആധാറിനൊപ്പം ബന്ധിപ്പിച്ചിരിക്കുന്നതെന്ന് സംബന്ധിച്ച പിശകുകളെ തുടര്‍ന്നാണ് സ്വയം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

ആധാറിലെ മൊബൈല്‍ നമ്പര്‍ സ്വയം പരിശോധിക്കാം

  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://myaadhaar.uidai.gov.in/ സന്ദര്‍ശിക്കുക
  • ‘മൈ ആധാര്‍’ വിഭാഗത്തിലേക്ക് പോകുക
  • ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ‘ആധാര്‍ സേവനങ്ങള്‍’ എന്നതിലേക്ക് പോയി ‘വെരിഫൈ മാബൈല്‍ നമ്പര്‍’ തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക
  • CAPTCHA നല്‍കി ‘OTP അയയ്ക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ‘നിങ്ങള്‍ നല്‍കിയ മൊബൈല്‍ ഞങ്ങളുടെ റെക്കോര്‍ഡുകള്‍ ഉപയോഗിച്ച് ഇതിനകം പരിശോധിച്ചു’ എന്ന വാചകം നിങ്ങള്‍ കാണും.

aadhaar mobile number linking status


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.