ന്യൂഡല്‍ഹി:തിടുക്കപ്പെടേണ്ട, ആധാര്‍കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.
2022 ജൂണ്‍ 17 ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരന്മാര്‍ മുഴുവനും പാന്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിയ്ക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു.
Comments are closed for this post.