അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. പുന്നപ്ര സ്വദേശി അതുല്‍ (26) ആണ് മരിച്ചത്. ശ്രീക്കുട്ടന്‍ എന്നയാളാണ് കുത്തിയത്. പിന്നീട് ഇയാള്‍ കടന്നു കളഞ്ഞു. പൊലിസ് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി ഉത്സവത്തിനിടെയുണ്ടായ നാടന്‍ പാട്ടിനിടെയായിരുന്നു സംഭവം. അതുലും ശ്രീക്കുട്ടനും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ നടന്നതെന്നാണ് സംശയിക്കുന്നതെന്നും പൊലിസ് അറിയിച്ചു.
Comments are closed for this post.