മലപ്പുറം: പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. സംഭവത്തില്‍ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പൊലീസിന്റെ പിടിയിലായി.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോള്‍ സജീവിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഗണ്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റുവെന്നാണ് പൊലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റൈഹാനത്താണ് ഷാഫിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് ഷഹീന്‍, ഷഹ്മ, ഷഹസ.
Comments are closed for this post.