ബംഗളൂരു: വിവാഹത്തില്‍നിന്ന് പിന്മാറിയതിന് യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. ബംഗളൂരു മുരുഗേഷപാളയയില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ആന്ധ്രപ്രദേശ് കാക്കിനാഡ സ്വദേശിയായ ലീല പവിത്ര(28)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകറി(28)നെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ലീല ഒമേഗ ഹെല്‍ത്ത് കെയറിലാണ് ജോലി ചെയ്തിരുന്നത്.
വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് ദിനകര്‍ ബനാല യുവതിയെ നിരവധി തവണ കത്തി കൊണ്ട് കുത്തി. വിവാഹം നടക്കില്ലെന്നു വന്നതോടെ ദിനകര്‍ ലീലയുടെ ഓഫിസിനു മുന്നില്‍ വെച്ച്തന്നെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ലീലക്ക് 15ലേറെ തവണ കുത്തേറ്റു.
Comments are closed for this post.