മക്ക: വിശുദ്ധ ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മത്വാഫിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപലം സ്വദേശിനി കുപ്പാട്ടിൽ സാജിദയാണ് ഹറമിൽ കുഴഞ്ഞു വീണ് മരിച്ചത്. 64 വയസ്സായിരുന്നു. ഉംറ നിർവഹിച്ച ശേഷം വ്യാഴാഴ്ച വൈകുന്നേരം ഹറമിലെത്തിയപ്പോൾ മത്വാഫിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ബന്ധുക്കളോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ബുധനാഴ്ച വൈകിട്ടാണ് ഇവർ മക്കയിലെത്തിയത്.
ബീരാനാണ് ഭർത്താവ്. പിതാവ്: അബ്ദുട്ടി, മതാവ്: ആയിഷ. മക്കയിലെ അൽ നൂർ മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
Comments are closed for this post.