കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന തന്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പ്രസംഗത്തിനിടെ ഒരു വാക്കിലെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്. ഇതുവെച്ചാണ് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്നും അതു കൊണ്ട് തന്നെ ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിയ്ക്കാന്‍ സാധിക്കില്ലെന്നും രണ്ടിനെയും എതിര്‍ക്കണമെന്നുമാണ് കഴിഞ്ഞ ദിവസം എ.വിജയരാഘവന്‍ കോഴിക്കോട്ട് പറഞ്ഞത്. വികസന മുന്നേറ്റ യാത്രയ്ക്ക് മുക്കത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments are closed for this post.