2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജിദ്ദയില്‍ പൊട്ടിത്തെറിച്ച് മരിച്ചത് അബഹയിലുണ്ടായ സ്‌ഫോടനത്തിലെ ഏക പിടികിട്ടാപുള്ളി

 

ജിദ്ദ-സൗഊദി സുരക്ഷാ സേന പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വയം പൊട്ടിത്തെറിഞ്ഞ് മരിച്ച അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ ബക്‌രി അല്‍ ശഹ്‌രി, 2015 ല്‍ അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ പ്രതിപട്ടികയിലെ ഏക പിടികിട്ടാപുള്ളിയെന്ന് സുരക്ഷാ വിഭാഗം. പ്രതിപട്ടികയിലെ മറ്റ് എട്ടുപേരേയും നേരത്തെ തന്നെ പിടികൂടിയിരുന്നു. ഒമ്പതാമത്തെ പ്രതിയെ പിടികൂടാന്‍ സുരക്ഷാ സേന ശ്രമിക്കുന്നതിനിടെയാണ് ജിദ്ദയില്‍ലെ താമസ സ്ഥലത്ത് വെച്ച് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. 2015 ശവാല്‍ 21 നാണ് അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഉച്ച്ക്ക് ളുഹര്‍ നിസ്‌കാര സമയത്തുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് ജീവത്യാഗം സംഭവിച്ചിരുന്നു. ാെഅഞ്ച് പേര്‍ എമര്‍ജന്‍സി ഫോഴ്‌സില്‍ പെട്ടവരും ആറു പേര്‍ ഹജ് ട്രൈനിങ് കോഴ്‌സില്‍ പരിശീലനം നടത്തുന്നവരും നാലു ബംഗ്ലാദേശ് സ്വദേശികളുമാണ് മരണപ്പെട്ടിരുന്നത്. യൂസുഫ് സുലൈമാന്‍ എന്ന വ്യക്തിയാണ് അന്ന് ബെല്‍ട്ടില്‍ സ്‌ഫോടക വസ്തു ഘടിപ്പിച്ചു അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയിലില്‍ ബോംബിട്ടത്. സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സിലെ ഒരും അംഗത്തിന്റെ സഹായത്തോടെയാണ് അന്ന് ഇയാള്‍ ഇയാള്‍ എമര്‍ജന്‍സി ഫോഴ്‌സിന്റെ ആസ്ഥാനത്ത് എത്തിയത്.

ജിദ്ദസൗദി സുരക്ഷാ സേന പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വയം പൊട്ടിത്തെറിഞ്ഞ് ഭീകരവാദി മരിച്ചതായി സൗദി അറേബ്യന്‍ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയാണ് അറിയിച്ചത്. ജിദ്ദയിലെ അല്‍സാമറിനടുത്തെ് വെച്ചാണ് ഇയാള്‍ പൊട്ടിത്തെറിച്ചു മരിച്ചതെന്നും പൊട്ടിത്തെറിയില്‍ ഒരു പാകിസ്ഥാന്‍ പൗരനും രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായും സൗദി അറേബ്യ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി അറിയിച്ചിരുന്നു. സുരക്ഷാ സേന പിടികൂടാനൊരുങ്ങുന്നതിനിടയില്‍, ശരീരത്തില്‍ ധരിച്ച വസ്ത്രത്തിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഇയാള്‍ മരിച്ചത്. താമസ സ്ഥലം കണ്ടെത്തി ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ സേനക്ക് മുന്നില്‍ വെച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. നേരത്തെ സൗദി അറേബ്യ സ്റ്റേറ്റ് സെക്യൂരിറ്റി പിടികൂടാനായി പുറത്തുവിട്ട ഒമ്പത് അംഗ തീവ്രവാദി പട്ടികയിലെ നാലാമത്തെ അംഗമാണ് ഇയാള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.