തിരുവനന്തപുരം: 23 വര്‍ഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അധ്യാപികയ്ക്ക് മറ്റൊരു സ്‌കൂളില്‍ ലഭച്ചത് തൂപ്പുകാരിയുടെ ജോലി. തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകധ്യാപക വിദ്യാലയത്തിലെ ഉഷ കുമാരിക്കാണ് ഈ ദുരവസ്ഥ. ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന ബഹുമതിയും ഉഷ ടീച്ചര്‍ നേടിയിട്ടുണ്ട്. ഇവരുടെ പുതിയ നിയമനത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റേത് ശരിയായ തീരുമാനമല്ലെന്നാണ് വിമര്‍ശനം.
ടീച്ചര്‍ക്ക് ആറ് വര്‍ഷത്തെ സര്‍വിസ് ബാക്കിയുള്ളപ്പോഴാണ് സര്‍ക്കാറിന്റെ പുതിയ നിയമനം. ‘രണ്ട് മാസം മുന്‍പ് വരെ സ്‌കൂളിലെ കുട്ടികളെ പഠിപ്പിച്ചിരുന്നതാണ്. ചോക്കും ഡസ്റ്ററുമായിരുന്നു കൈയ്യില്‍. ഇന്നിപ്പോള്‍ ചൂലെടുത്ത് വൃത്തിയാക്കുന്നു. അമ്പൂരിയിലെ വിദ്യാലയത്തില്‍ നിന്ന് ഇവര്‍ക്ക് പേരൂര്‍ക്കടയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തൂപ്പുകാരിയുടെ നിയമനം.
തൂപ്പുകാരിയാകുന്നതിലൊന്നും വിഷമമില്ലെന്നാണ് ടീച്ചര്‍ പറയുന്നത്. എന്തുതന്നെയായാലും അധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടമെന്നും ടീച്ചര്‍ വ്യക്തമാക്കുന്നു. തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കള്‍ പറഞ്ഞത്. മുഴുവന്‍ പെന്‍ഷനും നല്‍കണമെന്ന് മാത്രമാണ് എനിക്ക് സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ളത്’ ഉഷാ കുമാരി പറയുന്നു.
ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344പേരില്‍ ഒരാളാണ് തിരുവഉഷാ കുമാരി ടീച്ചറും. ഇവരെ ഒഴിവ് അനുസരിച്ച് പാര്‍ട്ട് ടൈം/ഫുള്‍ടൈം തൂപ്പുകാരിയായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് അന്‍പത് പേര്‍ ഇന്നലെ സ്‌കൂളില്‍ ജോലിക്കെത്തി. ഉഷാ കുമാരി ടീച്ചറും ജോലിയ്ക്ക് എത്തി.
Comments are closed for this post.