മലപ്പുറം: പ്രവാചക നിന്ദാ പരാമര്‍ശം മുസ്ലിം ജനവിഭാഗത്തെ അത്യധികം വേദനിപ്പിക്കുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇത്തരം അരുതായ്മകളെ നിയമപരമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പരാമര്‍ശത്തെ തുടര്‍ന്ന് അറബ് രാഷ്ട്രത്തലവന്‍മാര്‍ ഇന്ത്യന്‍ പ്രതിനിധികളെ വിളിപ്പിച്ച് അമര്‍ഷം രേഖപ്പെടുത്തി. ഇത്തരം സാഹചര്യം മുമ്പെങ്ങുമില്ലാത്തതാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും വലിയ കളങ്കം സൃഷ്ടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുകയാണ് വേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
അതേ സമയം ബി.ജെ.പി വക്താക്കളുടെ അപകീര്‍ത്തി പരാമര്‍ശം നിന്ദ്യവും വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതുമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചു. പാര്‍ട്ടിയിലെ നടപടി മാത്രം പോരെന്നും സര്‍ക്കാര്‍ തലത്തില്‍ പ്രസ്താവന നടത്തിയ നേതാക്കള്‍ക്കെതിരെ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments are closed for this post.