2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ തൃശൂർ സ്വദേശി കവർച്ചക്കാരുടെ കുത്തേറ്റു മരിച്ചു

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. റിയാദിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന തൃശൂർ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ് (43) ആണ് മരണപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്.
എക്‌സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ആണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.

കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സഊദി ജർമ്മൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു
ഭാര്യ: ഷഹാന, പിതാവ്: ഇസ്മയിൽ, മാതാവ്: സുഹറ, സഹോദരൻ: ഷനാബ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ.സി.എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേത്യത്വത്തിൽ ഐ.സി.എഫ് സഫ്‌വ വളണ്ടിയർമാർ രംഗത്തുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.