മക്ക: മലയാളിഹജ്ജ്തീർഥാടകൻ മക്കയിൽ അന്തരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്തുമാൻ കോയാമു (70) ആണ് മരിച്ചത്. സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മക്കയിലെത്തിയത്.
ഞായറാഴ്ച്ച രാവിലെ കരിപ്പൂരിൽ നിന്നും പുറപ്പെട്ട ആദ്യ ഹജ് വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പം എത്തിയതാണ് ഇദ്ദേഹം. ജിദ്ദയിൽ വിമാനമിറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടനെ മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ എത്തിച്ചു. ചികിത്സ നടന്ന് വരുന്നതിനിടെ ഇന്ന് രാവിലെ 11 മണിയോടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
Comments are closed for this post.