റിയാദ്: റിയാദിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. കോഴിക്കോട് വലയനാട് എടയ്കാട്ടു പറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് ആണ് റിയാദിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ ദക്ക്ലയിൽ മരണപ്പെട്ടത്. ഇരുപത്തിയാറ് വയസായിരുന്നു.
പിതാവ്: മുഹമ്മദ് ഷാഫി, മാതാവ്: നദീറ. അവിവാഹിതനാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യത്ത് സഊദിയിലെ ഹുറൈമലയിൽ ഖബറടക്കും. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുറൈമല കെഎംസിസി ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്.
Comments are closed for this post.