ദമാം: യുവ വ്യവസായിയും കർണാടക പുത്തൂർ ദർബെ സ്വദേശിയുമായ മുഹിയുദ്ധീൻ ഹാരിസ് അബ്ദുല്ല (48) ജുബൈലിൽ മരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. കടുത്ത നെഞ്ച് വേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ കീഴിലെ കർണ്ണാടക യൂണിറ്റ് ഉപദേശക സമിതി അംഗം കൂടിയായിരുന്നു.
ജുബൈലിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു മുഹിയുദ്ധീൻ. മയ്യത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നുസൈബ ബാനു ആണ് ഭാര്യ. മക്കൾ: ഹയ്യാൻ അബ്ദുല്ല, ഹസ്ന സുലൈഖ, ഹനീന ഹഫ്സ, ഹൈസാൻ ഹമീദ്. സഹോദരൻ: ഹസീഫ്.
Comments are closed for this post.