കാന്തപുരം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു
കുവൈത്ത് സിറ്റി: കാന്തപുരം സ്വദേശി മൊയ്തീൻ മൗലവി (62) കുവൈറ്റിൽ മരണപ്പെട്ടു. കിഡ്നി സംബന്ധമായ അസുഖം കാരണം കുവൈറ്റ് അദാൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണത്തിലായിരിക്കെയാണ് അന്ത്യം. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്നു. മുപ്പത് വർഷമായി കുവൈറ്റിലെ മത സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്യമായിരുന്നു മൊയ്തീൻ മൗലവി. ഔകാഫ് മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് ഫലാഹ് അൽ മുഫിലിഹ് പള്ളിയിൽ യുദ്ധത്തിന് മുമ്പ് മുഅദ്ധിനായും സേവനം അനുഷ്ടിച്ചിരുന്നു. ജനാസ നമസ്കാരം ഇന്നലെ രാത്രി (28/7/2023) ഇശാ നമസ്കാര ശേഷം സബ്ഹാൻ പള്ളിയിൽ വെച്ചു നിർവ്വഹിക്കുകയും കബർ അടക്കുകയും ചെയ്തു.
കാന്തപുരം കുഴിയിൽ വീട്ടിൽ അബൂബക്കർ ഹാജിയുടെയും ആമിനയുടെയും മൂന്നാമത്തെ മകനാണ്. ഭാര്യ: ഷക്കീല പുല്ലൂരാംപാറ. മക്കൾ: ഡോ. അസ്മ മൊയ്തീൻ (അദാൻ ഹോസ്പിറ്റൽ), എഞ്ചി. അനസ് മൊയ്തീൻ (കുവൈറ്റ് വെൽ ഡ്രില്ലിംഗ് കമ്പനി), അയൂബ് മൊയ്തീൻ. മരുമകൻ: എഞ്ചി. റസ്ദാൻ സഹർ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മൂസ, മുഹമ്മദ്, ഫാത്തിമ, ആയിഷ, ഖദീജ
Comments are closed for this post.