2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒളിംപിക്‌സ് മെഡലുറപ്പിച്ചതോടെ ലവ്‌ലീനയുടെ വീട്ടിലേക്കുള്ള ‘ചളിക്കുളം’ ഒറ്റ രാത്രികൊണ്ട് ടാറിട്ടു

 

ഗുവാഹത്തി: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ബോക്സിങ് താരം ലവ്‌ലീന ബോര്‍ഗോഹെയ്ന്‍ മെഡലുറപ്പിച്ചതോടെ ഒറ്റരാത്രികൊണ്ട് അവരുടെ വീട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്ത് അധികൃതര്‍. അസമിലെ ഗോലാഘട്ട് ജില്ലയിലെ ബരോമുഖിയയിലാണ് ഇന്ത്യന്‍ ബോക്സിങ് താരത്തിന്റെ വീട്. ലവ്ലീന മെഡലുറപ്പിച്ചതോടെ അധികൃതര്‍ വീട്ടിലേക്കുള്ള വഴി നന്നാക്കാന്‍ ഓടി. രാത്രിയിലും പണിയെടുത്ത് 3.5 കിലോമീറ്റര്‍ റോഡ് അവര്‍ ടാര്‍ ചെയ്തു. വര്‍ഷങ്ങള്‍ പിന്നാലെ നടന്നിട്ടും നടക്കാത്ത ടാറിങ്ങാണ് ഒറ്റമെഡല്‍ കൊണ്ടുനടന്നത്.

2016ല്‍ ലവ്‌ലീനയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. പക്ഷേ അന്ന് 100 മീറ്റര്‍ ആയപ്പോഴേക്കും പണി നിലച്ചു. 2019ല്‍ കുപ്വാര സൈനിക ക്യാംപിന് നേരെയുണ്ടായ പാകിസ്താന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ ഹവില്‍ദാര്‍ പദം ബഹദൂര്‍ ശ്രേഷ്ഠയുടെ വീടും ഈ വഴിയിലാണ്.

ആശുപത്രിയിലേക്കുപോലും രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നന്നാക്കിയിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.