2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

14 വയസ്സുള്ള മകനെ കടിച്ച മാതാവിന് 500 റിയാല്‍ പിഴയും കേസും

മനാമ: വഴക്കിനിടെ മകനെ കടിച്ചതിന് മാതാവിനെതിരെ ബഹ്റൈന്‍ കോടതി കേസ് എടുക്കുകയും 500 ബഹ്‌റൈനി ദിനാര്‍ പിഴയടയ്ക്കാന്‍ ലോവര്‍ സിവില്‍ കോടതി മാതാവിനോട് ഉത്തരവിടുകയും ചെയ്തു.ഒരു ഫോട്ടോ ആല്‍ബത്തിന്റെ പേരിലാണ് മാതാവ് 14 വയസ്സുള്ള മകനുമായി വഴക്കിട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്കേറ്റം അക്രമാസക്തമാവുകയായിരുന്നു. കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതിപ്പെട്ടത്. വളരെ ശക്തമായ കടിയായിരുന്നുവെന്നും കുട്ടിയുടെ കൈയുടെ ചലനത്തെ താല്‍ക്കാലികമായി അത് ബാധിച്ചുവെന്നും പിതാവ് പരാതിയില്‍ പറഞ്ഞിരുന്നു.തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആക്രമിച്ചതിനും പരിക്കേല്‍പ്പിച്ചതിനുമാണ് കേസ്. രോഷം കാരണമുള്ള അമ്മയുടെ ശക്തമായ കടിയേറ്റ് 20 ദിവസത്തോളം കുട്ടിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ നടത്തുന്നതിന് പ്രയാസമുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആക്രമിച്ചതിനും പരിക്കേല്‍പ്പിച്ചതിനുമാണ് കേസ്. രോഷം കാരണമുള്ള അമ്മയുടെ ശക്തമായ കടിയേറ്റ് 20 ദിവസത്തോളം കുട്ടിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ നടത്തുന്നതിന് പ്രയാസമുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തി.കേസ് ഫയല്‍ പരിശോധിച്ച കോടതി കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ അമ്മയോട് നിര്‍ദേശിക്കുകയായിരുന്നു. സിവില്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അമ്മയുടെ ആക്രമണം മകന്റെ മുമ്പുണ്ടായിരുന്ന മാനസിക പ്രശ്നങ്ങള്‍ വഷളാക്കിയെന്നും ഇതില്‍ നിന്ന് മുക്തമാവാന്‍ കൗണ്‍സലിങും ആരോഗ്യ നിരീക്ഷണവും ആവശ്യമാണെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

കൈകളുടെ ചലന വൈകല്യം, മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം അമ്മയുടെ പെരുമാറ്റം മൂലം പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഉണ്ടായ മാനസിക പ്രശ്‌നങ്ങളും വൈകാരികവുമായ ബുദ്ധിമുട്ടുകളും കോടതി പരിഗണിച്ചു. പരാതിക്കാരന്റെ കോടതി ചെലവുകളും അറ്റോര്‍ണി ഫീസും നഷ്ടപരിഹാര തുകയില്‍ ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.