2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇതാ നിങ്ങളുടെ സിംഹക്കുട്ടി’; കബഡി താരത്തെ വെട്ടിക്കൊലപ്പെടുത്തി വീടിനു മുന്നില്‍ കൊണ്ടിട്ട് അക്രമികള്‍

‘ഇതാ നിങ്ങളുടെ സിംഹക്കുട്ടി’; കബഡി താരത്തെ വെട്ടിക്കൊലപ്പെടുത്തി വീടിനു മുന്നില്‍ കൊണ്ടിട്ട് അക്രമികള്‍

   

അമൃത്സര്‍: 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തി മൃതദേഹം മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വീട്ടുപടിക്കല്‍ കൊണ്ട് തള്ളി അക്രമികള്‍. ‘ നിങ്ങളുടെ മകന്‍ കൊല്ലപ്പെട്ടു, അവന്റെ ജോലി കഴിഞ്ഞു, ഇതാ നിങ്ങളുടെ സിംഹക്കുട്ടി’ – ഇങ്ങനെ മാതാപിതാക്കളോട് പറഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആക്രമികള്‍ വീടിനു പുറത്ത് ഉപേക്ഷിച്ചു. ഹര്‍ദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

പഞ്ചാബിലെ കപൂര്‍ത്തലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഹര്‍ദീപ് സിങിന് പ്രദേശവാസിയായ ഹര്‍പ്രീതുമായി ഏറെ നാളായി ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസും ഇരുവര്‍ക്കുമെതിരെ ധില്‍വാന്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഹര്‍ദീപ് ഏതാനും ദിവസങ്ങളായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

സെപ്തംബര്‍ 20നാണ് ഹര്‍ദീപ് തിരികെ വീട്ടിലെത്തുന്നത്. സെപ്തംബര്‍ 20 ന് വൈകുന്നേരം വീട്ടില്‍ നിന്ന് ബാങ്കിലെ ചില രേഖകളുമായി യുവാവ് പുറത്ത് പോയിരുന്നു.
ഏറെ വൈകിയും യുവാവ് തിരികെ വന്നില്ല. രാത്രി 10.30ഓടെ വാതിലില്‍ ആരോ മുട്ടിവിളിക്കുകയായിരുന്നു. പുറത്തേക്ക് എത്തിയ ഗുര്‍നാം സിംഗും ഭാര്യയും കണ്ടത് ഹര്‍പ്രീത് സിംഗ് ഹാപ്പിയും മറ്റ് അഞ്ച് പേരും ചേര്‍ന്ന് 22കാരനെ ക്രൂരമായി ആക്രമിക്കുന്നതായിരുന്നു. ഉടന്‍ തന്നെ ഹര്‍ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണമാണ് ശിരോമണി അകാലിദള്‍ ഉയര്‍ത്തിയിരിക്കുന്നത്. കാട്ടുനീതിയാണ് പഞ്ചാബില്‍ നടക്കുന്നതെന്നാണ് ശിരോമണി അകാലിദള്‍ ആരോപിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ശിരോമണി അകാലി ദള്‍ ആരോപിക്കുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.