ലോസ്ആഞ്ചലസ് • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അഥവാ നിര്‍മിത ബുദ്ധി ആധുനിക ജീവിതത്തെ മാറ്റിമറിക്കുമെങ്കിലും മാനവികതയ്ക്ക് ഭീഷണിയാവുകയോ മനുഷ്യരുടെ ജോലി ഇല്ലാതാക്കുകയോ ചെയ്യില്ലെന്ന് മെറ്റ സയന്റിസ്റ്റ് യാന്‍ ലെകണ്‍. എ.ഐയുടെ മൂന്ന് ഗോഡ്ഫാദര്‍മാരില്‍ ഒരാളാണ് യാന്‍ ലെകണ്‍.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത് മെറ്റ കമ്പനിയുടെ കീഴിലാണ്.
ഓപണ്‍എഐയുടെ ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി ആരംഭിച്ചതുമുതല്‍, ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മാനവികതയ്ക്ക് എ.ഐ ഭീഷണിയാണെന്ന വിലയിരുത്തല്‍ അങ്ങേയറ്റം പരിഹാസ്യമാണെന്നാണ് യാന്‍ ലെകണിന്റെ അഭിപ്രായം.
എ.ഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്നതില്‍ സംശയമില്ലെന്നും ലെകണ്‍ പ്രസ്താവിച്ചു. 20 വര്‍ഷം കഴിഞ്ഞാല്‍ ലോകത്തെ പ്രധാന തൊഴിലുകള്‍ എന്തായിരിക്കുമെന്നുപോലും പ്രവചിക്കാനാകാത്ത സ്ഥിതിയാണെന്നും യാന്‍ ലെകണ്‍ പറയുന്നു.
Comments are closed for this post.