ലണ്ടൻ: നിർമിത ബുദ്ധി (എ.ഐ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിയന്ത്രണവുമായി ബന്ധപ്പെട്ട കരടുനിയമത്തിന് അംഗീകാരം നൽകി യൂറോപ്യൻ യൂനിയൻ. രണ്ടു വർഷത്തോളമായി നിർമാണത്തിലുള്ള കരടുരേഖക്കാണ് പാർലമെന്റ് അംഗീകാരം നൽകിയത്. മാനുഷിക ബുദ്ധിക്കും വിഭവങ്ങൾക്കും ഭാവിയിൽ എ.ഐ വരുത്തിയേക്കാവുന്ന ഭീഷണികൾക്കെതിരേ ആഗോളതലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. അവസാനവട്ട കൂടിയാലോചനകൾക്കും മാറ്റത്തിരുത്തലുകൾക്കും ശേഷം ഈ വർഷാവസാനത്തോടെ നിയമം പ്രാബല്യത്തിൽവരും. ഇതോടെ ലോകത്താദ്യമായി എ.ഐ നിയന്ത്രണം സാധ്യമാക്കുന്ന നിയമനിർമാണമായി ഇത് മാറും. പ്രതിരോധ മേഖലയിലൊഴികെ മുഴുവൻ രംഗത്തും നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നിയമനിർമാണം.
Comments are closed for this post.