മഞ്ചേരി: മഞ്ചേരിയില്‍ പലചരക്ക് മൊത്ത വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. ചെരണിചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കേന്ദ്രത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി എട്ട് മണി കഴിഞ്ഞ് കട അടച്ചുപോയ ശേഷമായിരുന്നു തീ ആളിപ്പടരുന്നത് കണ്ടത്. മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ഉടന്‍ തീയണക്കാന്‍ ശ്രമം ആരംഭിച്ചു.
മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം, തുടങ്ങിയ ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
Comments are closed for this post.