ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വാദം കേള്‍ക്കല്‍ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രിംകോടതി. ആദ്യം യുട്യൂബില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന വിഡിയോ പിന്നീട് സുപ്രീം കോടതിയുടെ സെര്‍വറില്‍ ലഭ്യമാക്കും.
ശിവസേനാ തര്‍ക്കം സംബന്ധിച്ച ഹര്‍ജികളിലായിരുന്നു വാദം കേള്‍ക്കല്‍. ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ ഹര്‍ജികള്‍ക്ക് ആധാരം. ആരാണ് ഔദ്യോഗിക പക്ഷം എന്നതാണ് തര്‍ക്കവിഷയം. ശിവസേനാ അധികാരം സംബന്ധിച്ച ഹര്‍ജികള്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് ഭരണഘടനാ ബഞ്ചിലേക്ക് സുപ്രിംകോടതി വിട്ടിരുന്നു.
Comments are closed for this post.