യൂറോപ്യന്‍ നാടുകളും പാകിസ്താനടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും കടന്ന് കേരളത്തിലേക്ക് ഒരു സാഹസിക കാര്‍ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് മലയാളികളായ അഞ്ചംഗ സംഘം. ഈ മാസം 17 ന് ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡില്‍ നിന്നും ആരംഭിച്ച യാത്ര യൂറോപ്യന്‍ നാടുകളിലൂടെ കടന്ന് രണ്ടു മാസമെടുത്താണ് കേരളത്തിലെത്തുക. ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ തുടങ്ങി 13 രാജ്യങ്ങള്‍ കടന്നു വേണം ഇന്ത്യയിലെത്താന്‍.
മലപ്പുറം സ്വദേശികളായ മൊയ്തീന്‍ കോട്ടക്കല്‍ ,മുസ്തഫ കരേക്കാട് , സുബൈര്‍ കാടാമ്പുഴ ,ഹുസൈന്‍ കുറ്റിപ്പാല , ഷാഫി കുറ്റിപ്പാല എന്നിവരാണ് ഈ സാഹസിക യാത്രയിലുള്ളത്. പാകിസ്താനിലൂടെ യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം ലഭിക്കാത്തതും സുരക്ഷാ പ്രശ്‌നങ്ങളും കാരണം സാധാരണ യാത്രക്കാര്‍ മറ്റു വഴികളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍, ചില യാത്രാംഗങ്ങള്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളതിനാലും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തതിനാലുമാണ് ഇവരുടെ യാത്ര ഇറാന്‍-പാകിസ്താന്‍ വഴി ഇന്ത്യയില്‍ പ്രവേശിക്കുന്ന രീതിയില്‍ തയ്യാറാക്കിയത്. രണ്ടു പേര്‍ യുഎഇയില്‍ നിന്നും യാത്രയ്ക്കായി ലണ്ടനിലെത്തിയവരാണ്.
കിഴക്ക്പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ക്രോയേഷ്യ, ബള്‍ഗേറിയ, ഗ്രീസ് തുടങ്ങിയ ഇടങ്ങളില്‍ ദിവസങ്ങള്‍ ചെലവഴിച്ചാണ് യാത്ര തുര്‍ക്കിയില്‍ പ്രവേശിക്കുക. തുര്‍ക്കിയുടെ പ്രധാന നഗരങ്ങളിലും ചരിത്ര പ്രധാന സ്ഥലങ്ങളിലും യാത്രാസംഘം സന്ദര്‍ശനം നടത്തും.
തുടര്‍ന്ന് ഇറാന്‍ വഴി പാക്കിസ്ഥാനിലേക്കും അതു വഴി ഇന്ത്യയിലേക്കും പ്രവേശിക്കും. പാകിസ്താനിലെ എല്ലാ സ്റ്റേറ്റുകളും പ്രധാന നഗരങ്ങളും യാത്രയുടെ ഭാഗമാണ്.
മേര്‍സിഡസ് ബെന്‍സിന്റെ എട്ടു യാത്രക്കാര്‍ ഉള്‍ക്കൊള്ളുന്ന വി ക്ലാസ് മോഡല്‍ കാറിലാണ് സഞ്ചാരം. ഇന്ത്യയില്‍ വാഗ അതിര്‍ത്തി കടന്ന് കശ്മീര്‍, ഷിംല, മണാലി വഴി ഡല്‍ഹി-രാജസ്ഥാന്‍ കടന്ന് 25000 കിലോമീറ്ററോളം യാത്ര നടത്തിയാണ് അവസാന ലക്ഷ്യ സ്ഥാനമായ മലപ്പുറത്തെത്തുക.
Comments are closed for this post.