2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മലപ്പുറത്ത് ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; നാല് പേര്‍ കെട്ടിടത്തില്‍ നിന്ന് ചാടി; സമീപത്തുണ്ടായിരുന്ന പെയിന്റ് കട പൂര്‍ണമായും കത്തി നശിച്ചു

മലപ്പുറത്ത് ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; നാല് പേര്‍ കെട്ടിടത്തില്‍ നിന്ന് ചാടി; സമീപത്തുണ്ടായിരുന്ന പെയിന്റ് കട പൂര്‍ണമായും കത്തി നശിച്ചു

മലപ്പുറം: മലപ്പുറം വെന്നിയൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിനടുത്തുള്ള പെയിന്റ് കടയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അനുമാനം. രണ്ടാം നിലയില്‍ കുടുങ്ങിപ്പോയ നാല് അസം സ്വദേശികള്‍ കെട്ടിടത്തില്‍ നിന്നുചാടി പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാ സേനയെത്തി മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

വെന്നിയൂരില്‍ ദേശീയ പാതയോരത്തെ എബിസി പെയിന്റ് കട പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന അസം സ്വദേശികള്‍ പുറത്തിറങ്ങാനാകാതെ വന്നപ്പോഴാണ് താഴേക്ക് ചാടിയത്. വീഴ്ച്ചയില്‍ പരിക്ക് പറ്റിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.