തൊടുപുഴ: മദ്യലഹരിയില്‍ മകനെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അന്യാര്‍തൊളു പെരുമാള്‍ പറമ്പില്‍ ശശിയുടെ മകന്‍ അമലിനെ(22)യാണ് പിതാവ് ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ ഹോട്ടല്‍ ജീവനക്കാരനായ ശശി വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വീട്ടിലെത്തിയ ഇയാള്‍ വീട്ടുകാരുമായി വാക്കേറ്റം ഉണ്ടായി. എതിര്‍ത്ത അമലിനുനേരെ തിരിഞ്ഞു. കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കുമളിയില്‍ എത്തിയ പ്രതിയെ പിന്‍തുടര്‍ന്ന് കമ്പംമെട്ട് പൊലിസ് പിടികൂടുകയായിരുന്നു. അമല്‍ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
Comments are closed for this post.