2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ദീന് നേരെയാണ് നടപടി. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നറിയിച്ചുള്ള കത്താണ് നല്‍കിയത്.

നവ കേരള സദസില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.