2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘ദേശീയപതാക നിര്‍മിക്കുന്നത് മുസ്‌ലിംകള്‍; അവര്‍ക്ക് പണം നല്‍കരുത്’; ‘ഹര്‍ ഘര്‍ തിരംഗ’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി വിവാദ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ്

ഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹര്‍ ഘര്‍ തിരംഗ’ കാംപയിന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി വിവാദ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ്. ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളില്‍നിന്നുള്ള മുസ്‌ലിം കമ്പനിയാണെന്നും ഇതിന്റെ ഉടമ സലാഹുദ്ദീന്‍ എന്നയാളാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആരും പതാക വാങ്ങരുതെന്നുമാണ് ആഹ്വാനം.

നരസിംഹാനന്ദിന്റെ പരാമര്‍ശങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഹിന്ദുക്കളോട് ഒരു അപേക്ഷയുണ്ട്. ദേശീയപതാകയുടെ പേരില്‍ ഒരു വലിയ കാംപയിന്‍ ഇപ്പോള്‍ രാജ്യത്ത് നടക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് അത് നടത്തുന്നത്. ഇതിനായി ഏറ്റവും കൂടുതല്‍ പതാക ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ബംഗാളില്‍നിന്നുള്ള ഒരു കമ്പനിയില്‍നിന്നാണ്.

സലാഹുദ്ദീന്‍ എന്നു പേരുള്ള ഒരു മുസ്‌ലിമാണ് അതിന്റെ ഉടമ. മുസ്‌ലിംകള്‍ക്ക് പണം നല്‍കുന്ന ഈ പതാക കാമ്പയിന്‍ ബഹിഷ്‌കരിക്കണം. വീട്ടില്‍ പതാക കെട്ടണമെങ്കില്‍ ഏതെങ്കിലും പഴയത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ എടുത്തുവെക്കുക. ഈ വഴിക്ക് സലാഹുദ്ദീന് ഒരു പൈസ പോലും നല്‍കരുത്. ഈ നേതാക്കന്മാര്‍ക്ക് ഒരു പാഠം കൂടിയാകണം. ദേശീയപതാകയെ തന്നെ ബഹിഷ്‌കരിക്കണം.

ഈ കൊടിയാണ് നിങ്ങളെ നശിപ്പിച്ചത്. എല്ലാ ഹിന്ദുവിന്റെ വീട്ടിലും ഭഗവധ്വജമാണ് ഉണ്ടാകേണ്ടത്” നരസിംഹാനന്ദ് ആഹ്വാനം ചെയ്യുന്നു. ഹിന്ദുക്കളുടെ പണംകൊണ്ട് മുതലാളിമാരാകുന്ന മുസ്‌ലിംകള്‍ ആ പണം ഹിന്ദുക്കളെ തന്നെ കൊല്ലാനാണ് ഉപയോഗിക്കുന്നതെന്നും നരസിംഹാനന്ദ് ആരോപിക്കുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.