അബൂദബി : മലയാളി വായനക്കാരുടെ വാര്‍ത്താ ലോകത്ത് ഇടം നേടിയ സുപ്രഭാതം പത്രത്തിന്റെ ഗള്‍ഫ് സുപ്രഭാതം പ്രചാരണത്തിന് അബൂദബിയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ കാംപയ്ന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ സഫാരി അധ്യക്ഷനായി. സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍ കാമ്പയിന്‍ പ്രഖ്യാപനം നടത്തി. സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ യു. മുഹമ്മദ് ശാഫി ഹാജി, ഗള്‍ഫ് സുപ്രഭാതം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ ഒറ്റപ്പാലം, ഹബീബ് തങ്ങള്‍ മേലാറ്റൂര്‍, ശുഐബ് തങ്ങള്‍, ശൗഖതലി ഹുദവി, ശറഫുദ്ദീന്‍ ഹുദവി, അബ്ദുല്ല ചേലേരി, അബ്ദുറസാഖ് വളാഞ്ചേരി, യൂസുഫ് ഹാജി വേങ്ങര, അബ്ദുറഹ്മാന്‍ തങ്ങള്‍, ഇബ്‌റാഹീം മുസ്ലിയാര്‍, മന്‍സൂര്‍ മൂപ്പന്‍, കബീര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments are closed for this post.