2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ബഷീര്‍ കൃതികളുടെ പേരുകൊണ്ടൊരു ബഷീറിയന്‍ ചിത്രം; ആശയവും ആവിഷ്‌കാരവും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അസ്മയുടേത്

 

അസ്മ.വി

മലപ്പുറം: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനത്തില്‍ ബഷീറിന്റെ കൃതികളുടെ പേരുകള്‍ കൊണ്ട് ബേപ്പൂര്‍ സുല്‍ത്താന്റെ ചിത്രം വരച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിലെ അസ്മ വിയാണ് ഈ ചിത്രത്തിന്റെ ശില്‍പി. ചിത്രത്തില്‍ ബഷീറിന്റെ മുഴുവന്‍ കൃതികളുടെ പേരും അടങ്ങിയിട്ടുണ്ടെന്നതാണ് പ്രത്യേകത. സൂക്ഷിച്ച് വായിച്ചാല്‍ ഓരോ പേരും ഒപ്പിയെടുക്കാനാവും.
ബഷീര്‍ കൃതികളുടെ പേരുകൊണ്ടെുള്ള ചിത്രത്തിന്റെ ആശയവും ആവിഷ്‌ക്കാരവും അസ്മയുടേത് തന്നെയാണ്. പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഓര്‍ഫനേജ് ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ് അസ്മ. നല്ല വായനക്കാരിയായ അസ്മ കഥയെഴുത്തിലും കൈവെച്ചിട്ടുണ്ട്.
ഇതേ ഹൈസ്‌കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ ബഷീര്‍ മിസ്അബിന്റെയും സമീന.സി.എമ്മിന്റെയും മകളാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.