2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

991 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍; ആശങ്കയില്‍ കുവൈത്ത്

  • രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു
  • ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേരും ഇന്ത്യക്കാരാണ്
  • രാജ്യത്ത് ഇന്ന് പത്ത് കൊവിഡ് മരണം കൂടി

 

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി ആശങ്കയൊഴിയാതെ കുവൈത്ത്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് ആരോഗ്യ മന്ത്രാലയം. ഇന്ന് മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 991 പോസിറ്റീവ് കേസുകള്‍. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,227 ആയി.

ഇരുപത്തി നാലു മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 10 പേര്‍. നിലവിലെ കൊവിഡ് മരണസംഖ്യ 75 ആയി. അതേ സമയം കുവൈത്തില്‍ രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവ് കുവൈത്തിലെ ഇന്ത്യ പ്രവാസികളെ ഭീതിയിലാഴ്ത്തുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേരും ഇന്ത്യക്കാരാണ്. പുതുതായി രോഗം ബാധിക്കുന്നവരില്‍ ഏറിയ പങ്കും സമ്പര്‍ക്കത്തിലൂടെയുള്ളതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍; രാജ്യം തിരിച്ചുള്ള കണക്ക്.

  • ഇന്ത്യ: 300 പേര്‍
  • ഈജിപ്ത്: 222 പേര്‍
  • കുവൈത്ത്: 138 പേര്‍
  • ബംഗ്ലാദേശ്: 118 പേര്‍

ഫര്‍വാനിയ, അല്‍ അഹ് മദി, ഹവാല്ലി, കുവൈത്ത് സിറ്റി, ജഹ്‌റ എന്നീ ഗവര്‍ണറേറ്റുകളിലായാണ് രോഗം സ്ഥിരീകരിച്ചത്. 158 പേരാണ് നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ഇതില്‍ 74 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതുതായി 194 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേതമായി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3101 ആയി. 7101 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.