കീവ്
സെപ്രോസിയ ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടെങ്കിൽ ലോകത്തെ തന്നെ വലിയ ദുരന്തത്തിനാകും അത് കാരണമാകുകയെന്ന് വിദഗ്ധർ പറയുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ ഇവിടെ ആറ് ആണവ റിയാക്ടറുകളാണുള്ളത്.
ഓരോ റിയാക്ടറും 950 മെഗാവാട്ട് ഊർജമാണ് ഉത്പാദിപ്പിക്കുന്നത്. 1985-89 കാലയളവിലാണ് ഇവിടെ അഞ്ച് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നത്. ആറാമത്തേത് 1995ലും. റിയാക്ടർ പൊട്ടിത്തെറിച്ചാൽ ചെർണോബിലിൽ സംഭവിച്ചതിനേക്കാൾ പത്തിരട്ടി വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് ഉക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. 2027 വരെയാണ് സെപ്രോസിയ ആണവനിലയത്തിൻ്റെ കാലാവധി.
Comments are closed for this post.