ന്യൂഡല്‍ഹി : ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും
പരിശീലകരും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍
പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ക്രേന്ദ കായിക
മന്ത്രി അനുരാഗ്സിങ് ഠാക്കൂര്‍ കൂടിക്കാഴ്ച നടത്തി. അനുരാഗ് ഠാക്കൂറിന്റെ ഡല്‍ഹിയിലെ
വസതിയിലായിരുന്നു ചര്‍ച്ച. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റും ബിജെപി
എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങും ചില പരിശീലകരുമാണ് വനിതാ
ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നതെന്നാണ് ആരോപണം.
Comments are closed for this post.