കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയപ്രതിരോധ ജാഥയില്‍ ജനങ്ങളെത്താത്തതിന് തൊഴിലുറപ്പു തൊഴിലാളികളെ കുരിശിലേറ്റുന്നു. പരിപാടിയില്‍ ഇ.പി ജയരാജനടക്കമുള്ള നേതാക്കള്‍തന്നെ എത്താതിരിക്കുമ്പോഴാണ് കണ്ണൂരില്‍ നിന്ന് ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ഇനി ജോലിയുണ്ടാകില്ലെന്ന ഭീഷണിയുമായി വാര്‍ഡ് മെമ്പറെത്തിയിരിക്കുന്നത്.
കണ്ണൂര്‍ മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ സുചിത്രയുടെ വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.
മുഴുവന്‍ ആളുകളും ജാഥയില്‍ പങ്കെടുക്കണമെന്നായിരുന്നു വാട്‌സാപ്പ് സന്ദേശം. ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ തൊഴിലുറപ്പ് പണി നല്‍കണോ എന്ന കാര്യം അപ്പോള്‍ ചിന്തിക്കാം എന്നും സന്ദേശത്തില്‍ ഉണ്ട്. തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച്ച കണ്ണൂര്‍ തളിപറമ്പില്‍ നടന്ന ജാഥയില്‍ പങ്കെടുക്കാനായിരുന്നു നിര്‍ദേശം.
Comments are closed for this post.