2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാ​പ്പി​ളസൈ​ന്യം സം​ര​ക്ഷി​ച്ച മ​ന

ജാ​ഫ​ർ ഈ​രാ​റ്റു​പേ​ട്ട

മ​ന​ക​ൾ ധാ​രാ​ള​മു​ള്ള നാ​ടാ​ണ് കേ​ര​ളം. എ​ന്നാ​ൽ മ​ര​നാ​ട്ടുമ​ന​ പോ​ലെ മ​റ്റൊ​ന്നു​ണ്ടാ​വി​ല്ല. പ്രൗ​ഢി​യി​ലും വ​ലി​പ്പ​ത്തി​ലും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല്ല​ങ്ങ​ളി​ലൊ​ന്നാ​ണത്. പ​തി​നാ​റ് കെ​ട്ടി​ൽ പ​രി​ല​സി​ക്കു​ന്ന മ​ര​നാ​ട്ടുമ​ന​ക്ക് മാ​രാ​ട്ടു​മ​ന എ​ന്നും പേ​രു​ണ്ട്. മൂ​ന്ന് നി​ല​ക​ളു​ള്ള പ​ടി​ഞ്ഞാ​റ്റി മാ​ളി​ക​യ്ക്ക് മാ​ത്രം ഏ​താ​ണ്ട് 5,000 ച​തു​ര​ശ്ര അ​ടി​യും പ​ത്താ​യ​പ്പു​ര​യ്ക്ക് 6,000 ച​തു​ര​ശ്ര അ​ടി​യും വി​സ്തൃ​തി​യു​ണ്ട്. ഏ​റ​നാ​ട്ടി​ൽ ചെ​മ്പ്ര​ശ്ശേ​രി അം​ശം കൊ​ട​ശ്ശേ​രി ദേ​ശ​ത്താ​ണ് മ​ര​നാ​ട്ടു​മ​ന സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ല്ല​ത്തി​ന്റെ പേ​ര് ത​ന്നെ​യാ​ണ് നാ​ടി​നും, മ​ര​നാ​ട്ടുമ​ന. മ​ഹാ​രാ​ഷ്ട​യി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ് മ​ര​നാ​ട്ടുമ​ന​യി​ലെ പൂ​ർ​വി​ക​ർ. ക​ർ​ണാ​ട​ക​യി​ലൂ​ടെ വ​ന്ന് നി​ല​മ്പൂ​ർ കാ​ടു​ക​ളി​ലെ ക​രു​ളാ​യി​ൽ എ​ത്തി​യെ​ന്നാ​ണ് ച​രി​ത്രം. കൊ​ടും വ​ന​മാ​യ ക​രു​ളാ​യി വ​ന​ത്തി​ൽ ഒ​രു ഗ്രാ​മം പോ​ലെ​യു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു. പു​ഴ​യി​ലേ​ക്ക് പ​ട​വു​ക​ളും മ​റ്റും ഇ​പ്പോ​ഴും കാ​ണാ​മ​ത്രെ. വ​ന​മാ​യ​തു​കൊ​ണ്ടാ​കാം പി​ന്നീ​ട് സൗ​ക​ര്യാ​ർ​ഥം അ​വ​ർ ഇ​വി​ടേ​ക്ക് മാ​റിത്താ​മ​സി​ച്ച​ത്. 300 കൊ​ല്ല​മാ​യിമ​ര​നാ​ട്ടുമ​ന​ ഇ​വി​ടെ​യു​ള്ള​താ​യി രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഭൂ​മി ന​ൽ​കി​ കൃ​ഷി​ക്കാ​രാ​യ കു​ടി​യാ​ന്മാ​രോ​ട് പാ​ട്ടം പി​രി​ച്ച് സു​ഖ​മാ​യി ക​ഴി​യു​ന്ന​വ​രാ​യി​രു​ന്നി​ല്ല മ​ര​നാ​ട്ടു​കാ​ർ. മ​ന​ത​ന്നെ നേ​രി​ട്ട് കൃ​ഷി ചെ​യ്തു. ഭൂ​മി എ​പ്പോ​ഴും ക​ർ​ഷ​ക​ന്റെ കൈ​വ​ശം ത​ന്നെ​യാ​യി​രു​ന്നു എ​ന്ന് സാ​രം.

മ​ല​ബാ​ർ സ​മ​ര​ത്തി​ലെ മ​ന

   

ചെ​റി​യ ചെ​റി​യ മാ​പ്പി​ള ല​ഹ​ള​ക​ൾ മ​ല​ബാ​റി​ൽ നേ​ര​ത്തെ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ മ​ല​ബാ​ർ സമരം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് 1921ലെ ​മാ​പ്പി​ള പോ​രാ​ട്ട​ത്തെ​യാ​ണ്. അ​തി​ന്റെ നാ​യ​ക​നാ​യി​രു​ന്നു വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി. കൃ​ഷി​പ്പ​ണി​ക്കാ​യി മാ​രാ​ട്ടേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ വാ​രി​യ​ൻ​കു​ന്ന​ൻ സ​മ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​താ​വ് ച​ക്കി​പ്പ​റ​മ്പ​ൻ മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി ആ​യി​രു​ന്നു അ​ക്കാ​ല​ത്ത് നേ​താ​വ്. മാ​രാ​ട്ട് മ​ന​യു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു അ​ദ്ദേ​ഹം.

1921ൽ ​എ​ട്ട് പോ​ത്തു​ക​ളും ആ​യി​ര​ത്തി​ല​ധി​കം രൂ​പ​യും വാ​രി​യ​ൻ​കു​ന്ന​നും സം​ഘ​ത്തി​നും കൊ​ടു​ത്ത​താ​യി മാ​രാ​ട്ടെ ക​ണ​ക്ക് പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി പ​ല​പ്പോ​ഴും​വ​ന്ന് പ​ണം ചോ​ദി​ക്കു​ക​യും കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. മാ​രാ​ട്ടേ​ക്ക് അ​ദ്ദേ​ഹം നേ​രി​ട്ടാ​ണ് വ​ന്നി​രു​ന്ന​ത്. പി​താ​വി​ന്റെ കാ​ലം​മു​ത​ൽ എ​പ്പോ​ഴും ക​യ​റി​വ​രാ​മാ​യി​രു​ന്ന ത​റ​വാ​ടാ​യി​രു​ന്നു അ​ത്. 500, 250 രൂ​പ​വി​തം ര​ണ്ടു​മൂ​ന്ന് ത​വ​ണ കൊ​ടു​ത്ത​താ​യി രേ​ഖ​യു​ണ്ട്. പ​ല​പ്പോ​ഴും പ​ണ​മാ​യി ഇ​ല്ല​ത്ത് അ​ധി​കം സൂ​ക്ഷി​ക്കാ​റി​ല്ല​ല്ലൊ. നെ​ല്ല്, തേ​ങ്ങ, ക​ന്നു​കാ​ലി​ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

മ​ന​യ്ക്ക് മ​തി​ലാ​യി വാ​രി​യൻ​കു​ന്ന​ൻ

മ​ര​നാ​ട്ട് മ​ന​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​റ​യാ​നു​ള്ള​ത് മ​റ്റൊ​രു ക​ഥ​യാ​ണ്, ഇ​നി​യും വേ​ണ്ട​ത്ര ച​ർ​ച്ച ചെ​യ്യാ​തെ​പോ​യ സം​ഭ​വം. ക​ലാ​പ​ത്തി​ൽ നി​ന്ന് ത​ന്റെ ജ​ന്മി​മാ​രാ​യ മ​ര​നാ​ട്ട് മ​ന​ക്കാ​രെ ര​ക്ഷി​ക്കാ​ൻ വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി നേ​രി​ട്ട് ഇ​ട​പെ​ട്ട ച​രി​ത്ര​ക​ഥ! ബ്രി​ട്ടിഷുകാരുടെ കു​ത​ന്ത്ര​ഫ​ല​മാ​യി സ്വാ​ത​ന്ത്ര്യ​സ​മ​ര​പ്ര​ക്ഷോ​ഭം ക​ലാ​പ​മാ​യി മാ​റി​ത്തു​ട​ങ്ങി. പ​ല​സ്ഥ​ല​ത്തും പ്ര​ശ്‌​ന​ങ്ങ​ളും അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​യ​പ്പോ​ൾ ധാ​രാ​ളം ഹി​ന്ദു​ക്ക​ൾ മാ​രാ​ട്ട് മ​ന​യി​ൽ അ​ഭ​യം തേ​ടി​യി​രു​ന്നു. പോ​രാ​ട്ട നാ​ളു​ക​ളി​ൽ ക​ല​ഹ​മു​ണ്ടാ​ക്കാ​നും ആ​ളു​ക​ൾ കാ​ണു​മ​ല്ലോ. അ​പ്പോ​ൾ വാ​രി​യ​ൻ​കു​ന്ന​ൻ മ​ര​നാ​ട്ടുമ​ന​യി​ൽ​വ​ന്ന് അ​വി​ടു​ത്തെ സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി​യെ ക​ണ്ട് നാ​ട്ടി​ലെ സ്ഥി​തി​ഗ​തി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി. പ്ര​ശ്‌​ന​ങ്ങ​ൾ ഒ​തു​ങ്ങു​ന്ന​തു​വ​രെ ത​ൽ​ക്കാ​ലം മാ​റി​ത്താ​മ​സി​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഓ​രോ ദി​ന​വും കേ​ൾ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. അ​ഭ​യം തേ​ടി​യ​വ​ര​ട​ക്കം ഏ​താ​ണ്ട് നൂ​റി​ല​ധി​കം പേ​രു​ണ്ടാ​യി​രു​ന്നു അ​പ്പോ​ൾ മ​ന​യി​ൽ. മ​ന​യി​ൽ നി​ന്നും 50 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ​വ​രെയും സാ​യു​ധ​രാ​യ മാ​പ്പി​ള​സൈ​ന്യം അ​ക​മ്പ​ടി സേ​വി​ച്ചു. മു​പ്പ​ത് കാ​ള​വ​ണ്ടി​ക​ളാ​യി​രു​ന്നു യാ​ത്ര​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ത​ന്റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ മ​ര​നാ​ട്ടുമ​ന​യി​ലു​ള്ള​വ​ർ​ക്കെ​ല്ലാം സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി.
തൃ​ശൂ​ർ ചേ​ർ​പ്പി​ൽ തീ​വ​ണ്ടി​യി​ലെ​ത്തി കി​ര​ങ്ങാ​ട്ട് മ​ന​യി​ലും വെ​ള്ളാ​മ്പ​റ​മ്പ് മ​ന​യി​ലു​മാ​യി മാ​രാ​ട്ടെ സം​ഘം താ​മ​സി​ച്ചു. ആ​റു മാ​സം ക​ഴി​ഞ്ഞ് ക​ലാ​പ​മൊ​തു​ങ്ങി. സ​മ​രം അ​ടി​ച്ച​മ​ർ​ത്തി, ബ്രി​ട്ടി​ഷു​കാ​ർ വാ​രി​യ​ൻ​കു​ന്ന​നെ ത​ട​വി​ലാ​ക്കി. മാ​രാ​ട്ടെ കു​ടും​ബ​ക്കാ​രെ​ല്ലാം ഒ​മ്പത് മാ​സ​ത്തോ​ളം തൃ​ശൂ​രി​ൽ താ​മ​സി​ച്ച് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ അ​ത്ഭു​ത​മെ​ന്ന് പ​റ​യ​ട്ടെ, ഒ​ന്നി​നും യാ​തൊ​രു​കേ​ടു​പാ​ടും ഉ​ണ്ടാ​യി​ല്ല. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മന സംരക്ഷിച്ചു നിർത്തിയെന്നു സാരം.

സ​വ​ർ​ണ​റെ മൊ​ത്തം
ആ​ക്ഷേ​പി​ക്ക​രു​ത്

മ​ത​വി​ശ്വാ​സം മ​നു​ഷ്യ​ന് ആ​വ​ശ്യ​മാ​ണെന്നും അ​വ​ന​വ​ന്റെ മ​തം എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ത് ന​ന്മ​യി​ലേ​ക്ക് ന​യി​ക്കുമെന്നും മനയിലെ ഇ​പ്പോ​ഴ​ത്തെ കാ​ര​ണ​വ​രും സ്റ്റീ​ൽ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ എ​ൻജിനീ​യ​റുമായിരുന്ന ശ്രീ​മോ​ഹ​ന​ൻ ന​മ്പൂ​തി​രി​പ്പാ​ട് പ​ഴ​യ വി​വ​ര​ങ്ങ​ളി​ലൂ​ടെ ത​ൻ്റെ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി. സ​വ​ർ​ണരെ ആ​ക​മാ​നം അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ൽ മോ​ശ​ക്കാ​രാ​യി ചി​ല​ർ ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാം. ഒ​രു​കാ​ല​ത്ത് എ​ന്തി​നും ആ​ശ്ര​യി​ക്കാ​വു​ന്ന ഇ​ട​മാ​യി​രു​ന്നു ത​റ​വാ​ടു​ക​ൾ. അ​തു​കൊ​ണ്ടാ​ണ​ല്ലോ വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജിയെ​പ്പോ​ലു​ള്ള​വ​ർ അ​ത്ത​രം ത​റ​വാ​ടു​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​ത്.

ഇ.​എം.​എ​സും വി​.ടി​യും ന​യി​ച്ച ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അഛ​നും ആ​കൃ​ഷ്ട​നാ​യി. വാ​യി​ക്കാ​നും പ​ഠി​ക്കാ​നും ന​മ്പൂ​തി​രി​മാ​രെ പ്രേ​രി​പ്പി​ച്ച​ത് ഇ.​എം.​എ​സി​ന്റെ സ്വാ​ധീ​ന​ത്താ​ലാ​ണ്. 1938-ൽ ​കൊ​ട​ശ്ശേ​രി​യി​ൽ വി​വേ​ക​ദാ​യി​നി എ​ന്ന പേ​രി​ൽ ഗ്ര​ന്ഥ​ശാ​ല തു​ട​ങ്ങി​യി​രു​ന്നു. അ​ക്കാ​ല​ത്ത് പൊ​തു​സ്കൂളു​ക​ളി​ൽ പ​ഠി​ക്കാ​ൻ വി​ല​ക്കു​ള്ള ന​മ്പൂ​തി​രി പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ക​രി​ക്കാ​ട്ട് ന​മ്പൂ​തി​രി വി​ദ്യാ​ല​യം തു​ട​ങ്ങി. ന​വോ​ത്ഥാ​ന​രം​ഗ​ത്ത് നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അച്ഛൻ എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട്, 1953ൽ ​ചെ​മ്പ്ര​ശ്ശേ​രി എ.​യു.​പി സ്‌​കൂൾ ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ൽ ഒ​ന്നാ​യി ഇ​പ്പോ​ഴ​ത് മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു-​ശ്രീ​മോ​ഹ​ന​ൻ ന​മ്പൂ​തി​രി​പ്പാ​ട് പ​റ​ഞ്ഞു.
മ​ര​നാ​ട്ട് ത​റ​വാ​ട്ടി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ വ​നി​ത​ക​ളി​ൽ പ​ല​രും ഇ​ന്ന​വി​ടെ അ​ധ്യാ​പ​ക​രാ​ണ്. ലാ​ഭ​ക​ര​മ​ല്ലെ​ങ്കി​ലും കൃ​ഷി ആ​ത്മ​സം​തൃ​പ്തി​യും മാ​ന​സി​ക സു​ഖ​വു​മാ​ണ്. ക​ല​ർ​പ്പി​ല്ലാ​ത്ത സാ​ധ​നം ഞ​ങ്ങ​ൾ​ക്കെ​ന്ന​പോ​ലെ നാ​ട്ടു​കാ​ർ​ക്ക് കു​റ​ച്ചു​പേ​ർ​ക്കെ​ങ്കി​ലും കി​ട്ടു​മ​ല്ലോ- അ​ത് പ​റ​യു​മ്പോ​ൾ എ​ൻജി​നീ​യ​റാ​യി​രു​ന്ന ശ്രീ​മോ​ഹ​ന​ൻ തി​ക​ഞ്ഞ ക​ർ​ഷ​ക​നാ​വു​ന്നു. സ​ഹ​ധ​ർ​മിണി ചേ​ർ​പ്പു​ള​ശ്ശേ​രി കാ​റ​ൽ​മ​ണ്ണ സ്വ​ദേ​ശി തൃ​ക്ക​ടീ​രി ശ്രീ​ദേ​വി​യും അ​ത് ശ​രി​വ​ച്ചു. നീ​ക്കി​യി​രി​പ്പാ​യി ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​വും വേ​ണ്ട​ത്ര പ​ണ​വു​മു​ണ്ടാ​യി​ട്ടും മാ​രാ​ട്ടെ ഒ​രാ​ളും വെ​റു​തെ ഇ​രു​ന്നി​ല്ല. മി​ന​ക്കെ​ട്ട് പ​ഠി​ച്ച് തൊ​ഴി​ൽ സ​മ്പാ​ദി​ച്ചു, ജോ​ലി ചെ​യ്തു. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലും നേ​തൃ​ത്വം ന​ൽ​കി​ക്കൊ​ണ്ട് നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മാ​യി ക​ഴി​യു​ന്നു.

ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലെ അ​ഞ്ച് താ​വ​ഴി​ക്കാ​ർ വ​ർ​ഷാ​വ​ർ​ഷം ഊ​ഴ​മി​ട്ടാ​ണ് ഇ​ല്ലം പ​രി​പാ​ലി​ക്കു​ന്ന​ത്. ലോ​ക​ത്ത് എ​വി​ടെ​യാ​ണെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഊ​ഴ​മെ​ത്തു​മ്പോ​ൾ അ​വ​ർ ഇ​ല്ല​ത്തെ​ത്തും. എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കു​മ്പോ​ൾ വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള മാ​രാ​ട്ടു​കാ​രെ​ല്ലാം ത​റ​വാ​ട്ടി​ൽ ഒ​ന്നി​ച്ചു​കൂ​ടി ആ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. എ​ല്ലാ​റ്റി​നും സാ​ക്ഷി​യാ​യി കാ​നി​ബാ​ൾ ട്രീ ​എ​ന്ന നാ​ഗ​പു​ഷ്പ മ​രം മാ​രാ​ട്ടെ തൊ​ടി​യി​ൽ ഇ​ന്നും ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.