2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കാലാവസ്ഥാ വ്യതിയാനം 30 വര്‍ഷത്തിനകം 21.6 കോടി പേരെ അഭയാര്‍ഥികളാക്കും’

വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം കാരണം അടുത്ത മൂന്ന് പതിറ്റാണ്ടിനകം 21 കോടിയിലധികം ആളുകള്‍ നാടും വീടും വിട്ട് പലായനം ചെയ്യേണ്ടിവരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.
വ്യാവസായിക വിഷവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുകയും വികസനവിടവ് നികത്തുകയും ചെയ്തില്ലെങ്കില്‍ ഇത് സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ലോകത്തെ ദരിദ്രരാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. ജലദൗര്‍ലഭ്യം, സമുദ്രനിരപ്പ് ഉയരുക, വിളയുടെ ഉത്പാദനക്ഷമത കുറയുക എന്നിവയാണ് പ്രതിസന്ധി സൃഷ്ടിക്കുക. സമുദ്രജലനിരപ്പ് ഉയരുന്നത് അരി ഉത്പാദനത്തെയും മത്സ്യസമ്പത്തിനെയും ബാധിക്കും. ഇത് 2050ഓടെ കാലാവസ്ഥാ കുടിയേറ്റക്കാര്‍ എന്ന വിഭാഗത്തെ സൃഷ്ടിക്കും. വടക്കെ ആഫ്രിക്ക, ഉപ സഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കന്‍ ഏഷ്യ, പസിഫിക്ക് എന്നീ മേഖലകളാണ് പഠനവിധേയമാക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.