2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

96-ാം വയസില്‍ ഡിഗ്രി നേടിയെടുത്ത് ഇറ്റലിയിലെ ഗിസപ്പ് അപ്പൂപ്പന്‍!

96-ാം വയസില്‍ ഡിഗ്രി നേടിയെടുത്ത് ഒരു അപ്പൂപ്പന്‍. ഇറ്റലിക്കാരനായ ഗിസപ്പ് പറ്റീര്‍ണോയാണ് യൂനിവേഴ്‌സിറ്റി ഓഫ് പലേര്‍മോയില്‍ നിന്ന് ഫിലോസഫി ആന്റ് ഹിസ്റ്ററിയില്‍ ബിരുദം നേടിയത്.

മുന്‍ റെയില്‍വേ ഉദ്യോഗസ്ഥനായ ഗിസപ്പ് മൂന്നു വര്‍ഷം മുന്‍പാണ് ബിരുദത്തിന് പഠിക്കാന്‍ തുടങ്ങിയത്. ഇതോടെ ബിരുദത്തിന് ചേര്‍ന്ന ഏറ്റവും പ്രായം കൂടിയ ആളായി ഗിസപ്പ്. ഇപ്പോഴിതാണ് ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ഥിയും.

ബിരുദദാന ചടങ്ങില്‍ വലിയ പ്രോത്സാഹനമാണ് ഗിസപ്പ് അപ്പൂപ്പന് ലഭിച്ചത്. തന്നേക്കാള്‍ 70 വയസിലധികം പ്രായമുള്ളവരൊന്നിച്ചാണ് ഗിസപ്പ് ബിരുദം സ്വന്തമാക്കിയത്.

കുട്ടിക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് ഗിസപ്പിന് നേടാനായത്. ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയതാവട്ടെ 31-ാം വയസിലും. ബിരുദം നേടുകയെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നു. അതു സാക്ഷാത്കരിക്കാനായത് 96-ാം വയസിലും.

കടുത്ത ദാരിദ്ര്യമാണ് പഠനത്തില്‍ ഏറെ ആഗ്രഹമുണ്ടായിട്ടും ഗിസപ്പിന് സാധിക്കാതിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് നേവിയില്‍ ചേര്‍ന്ന ഗിസപ്പ് പിന്നീടാണ് റെയില്‍വേയില്‍ ജോലിക്ക് കയറുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.