ന്യൂഡൽഹി
പ്രതിപക്ഷ ഐക്യവേദിയായി ഡൽഹിയിലെ ഡി.എം.കെ ഓഫിസ് ഉദ്ഘാടനം. ഡി.എം.കെയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചു. ഏതാനും ദിവസമായി ഡൽഹിയിൽ തങ്ങുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി ഡി. രാജ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, നവാസ് കനി, കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, തൃണമൂൽ കോൺഗ്രസ് നേതാവ് മോഹുവ മൊയ്ത്ര തുടങ്ങിയവർ സംബന്ധിച്ചു.
തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയിൽ അംഗമാണ് മുസ് ലിം ലീഗ്.
Comments are closed for this post.